അജുവിനെ ചിരിപ്പിച്ച ട്രോൾ വിഡിയോ

നിവിൻ പോളിയുടെയും വിനീത് ശ്രീനിവാസന്റെയും ചിത്രം അനൗൺസ് ചെയ്താൽ അതിൽ അജു നിർബന്ധം എന്നത് സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാണ്. രസകരമായ പല ട്രോളുകൾക്കും ഇത് വഴിവക്കാറുണ്ട്. ഈ ട്രോളുകളൊക്കെ തമാശരീതിയിൽ ആസ്വദിക്കുകയാണ് അജുവിന്റെ പതിവ്.

അത്തരമൊരു കിടിലൻ ട്രോൾ വിഡിയോ ആണ് അജു പ്രേക്ഷകർക്കായി പങ്കുവച്ചത്. വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ചർച്ചയാണ് വിഡിയോയിലൂടെ കാണിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ ഒരു തമാശരംഗം കൂട്ടിയോജിപ്പിച്ചാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.