Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജുവിനെ പ്ലിങി ഗിരിരാജൻ കോഴി!

aju

കൂട്ടുകാരുടെ ഫോട്ടോയും വിഡിയോയും ആവശ്യം പോലെ സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് നടൻ അജു വർഗീസ്. ഇപ്പോഴിതാ അജുവിന് തന്നെ ചെറിയൊരു പണി കൊടുത്തിരിക്കുകയാണ് ഗിരിരാജൻ കോഴിയെന്നറിയപ്പെടുന്ന നടൻ ഷറഫ്.

മറ്റൊന്നുമല്ല. ഗോവിന്ദ്പത്മ സൂര്യയ്ക്കും ഷറഫിനുമൊപ്പമുള്ള ഒരു സെൽഫി അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രം എടുത്തത് ഷറഫ് ആണ്. അജുവിന്റെ മുഖം വ്യക്തവുമല്ല ഫോട്ടോയിൽ. ‌‌ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം അജു ഉടനേ പറഞ്ഞു, ആദ്യം ഫോട്ടോയെടുക്കാൻ പഠിക്കെന്ന്.

fb

ഗിരിരാജൻ കോഴിയുണ്ടോ വിടുന്നു. പിന്നാലെയെത്തി അജുവിനെ പ്ലിങാക്കിയ കമന്റ്. ഫോട്ടോ എടുക്കുമ്പോൾ അടങ്ങിയൊതുങ്ങി നിൽക്കണം, അല്ലെങ്കിൽ ഇങ്ങനിരിക്കുമെന്നായിരുന്നു ഈ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ഷറഫിന്റെ മറുപടി.

Your Rating: