ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ തിളങ്ങി അക്കൽദാമയിലെ പെണ്ണ്

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 39-ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങളിൽ തിളങ്ങി ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കൽദാമയിലെ പെണ്ണും. പ്രത്യേക ജൂറി അവാർഡ് അക്കൽദാമയിലെ പെണ്ണ് സ്വന്തമാക്കി. അതുപോലെ തന്നെ ചിത്രത്തിലെ അഭിനയത്തിലൂടെ അഭിനയമികവിനുള്ള പ്രത്യേക ജൂറി അവാർഡ് നടൻ സുധീർ കരമനയും നേടുകയുണ്ടായി.

കാസിം അരിക്കുളവും ആഷിക് ദോഹയുമാണ് അക്കൽദാമയിലെ പെണ്ണ് നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായ രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാളവിക നായരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.