ദൃശ്യത്തിന് പിന്നാലെ ജീത്തു ജോസഫ്-പൃഥ്വിരാജ് ചിത്രം മെമ്മറീസും തമിഴിലേക്ക്. ഈരം എന്ന ചിത്രമൊരുക്കിയ അറിവഴകന്‍ ആണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. പൃഥ്വിയുടെ വേഷത്തില്‍ അരുള്‍നിധിയെത്തും.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികെയാണ്. ഒക്ടോബറിലാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. മദ്യപാനിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയായിരുന്നു പൃഥ്വിരാജ് മെമ്മറീസില്‍ അവതരിപ്പിച്ചിരുന്നത്.
ഈ കഥാപാത്രം തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്ക് അനുസൃതമായ മാറ്റങ്ങളോടെയാകും അരുള്‍നിധി അവതരിപ്പിക്കുക. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.