അശ്ലീല കമന്റ്; യുവാവിന് പാർവതിയുടെ ചുട്ടമറുപടി

പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് പാർവതിയുടെ ചുട്ടമറുപടി. കാഞ്ചനമാലക്കൊപ്പം നിൽക്കുന്ന ചിത്രവും അനുഭവവും പോസ്റ്റ് കുറിച്ച് അപ്‌ലോഡ് ചെയ്ത ചിത്രത്തി് താഴെയാണ് അശ്ലീല കമന്റ് വന്നത്.

വളരെ മോശമായ ഭാഷയിലായിരുന്നു യുവാവിന്റെ കമന്റ്. ഉടൻ തന്നെ പാർവതി പ്രതികരണവുമായി നേരിട്ട് രംഗത്തെത്തി.

16 വയസുകാരുടെ തലമുറയിലെ ഏറ്റവും സംസ്കാരശൂന്യനായ പ്രതിനിധി ആയതിൽ അഭിനന്ദനം. നിങ്ങളുടെ കുടുംബത്തെ ഓർത്ത് സഹതാപമുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് സ്വയം പഠിക്കൂ, അല്ലെങ്കിൽ ഒരു ദിവസം ലോകം തന്നെ നിങ്ങളെ പഠിപ്പിക്കും. പാർവതി പറഞ്ഞു.