ബീഫ് വിവാദത്തെ പരിഹസിച്ച് താരങ്ങൾ

രാജ്യമൊട്ടാകെ ചർച്ച ചെയ്യുന്ന ബീഫ് വിവാദവുമായി പരിഹസിച്ച് താരങ്ങളും രംഗത്ത്. നടനും സംവിധായകനുമായ പ്രതാപ് പോത്തൻ, മുരളി ഗോപി എന്നിവരാണ് പരിഹാസരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.
ഇറച്ചി തിന്നുന്ന സിംഹങ്ങളുടെയും കടുവയുടെയും മറ്റു മാംസഭുക്കുകളായ ജന്തുക്കളുടെയും മേൽ ഗവൺമെന്റിന്റെ ഒരു കണ്ണുണ്ടാകണമെന്ന് പ്രതാപ് പോത്തൻ തന്റെ കുറിപ്പിൽ പറയുന്നു.

മൃതാവശിഷ്ടങ്ങൾ മാത്രം കഴിക്കുന്ന കഴുകന്മാർ എന്തുകഴിക്കും എന്നു സംശയമുന്നയിച്ച മാധ്യമങ്ങളോട് അധികൃതരുടെ ഉത്തരം ഇങ്ങനെ, അവർ കേക്ക് കഴിച്ചോളും എന്നാണ് ഒരു അധികാരി പറഞ്ഞത്. ഇങ്ങനെയാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അവതാരമായതു കൊണ്ട് നാളെ ആരും മത്സ്യത്തെ നിരോധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്ന് മുരളി ഗോപി പറയുന്നു. ഇനി നിരോധിച്ചാൽ തന്നെ കടലിലെ ട്രോളിങ് മാത്രമല്ല ഫെയ്സ്ബുക്കിലെ ട്രോളിങ് കൂടി നിരോധിക്കാൻ ഉത്തരവിടണമെന്നും അദ്ദേഹം പരിഹാസരൂപേണ പറയുന്നു.