ബിജു മേനോൻ കടുവയെ പിടിച്ചു!

പുലിമുരുകനിൽ മോഹൻലാൽ കടുവയുമായി എത്തുന്നതിന് മുമ്പേ മറ്റൊരു താരം കടുവയുമായി എത്തി. വേറാരുമല്ല ബിജു മേനോൻ. വളർത്തുപൂച്ചയെ തലോടുന്നതുപോലെയാണ് അറബി വേഷത്തിൽ ബിജു മേനോൻ കടുവയെ ലാളിക്കുന്നത്.

കഴുത്തിൽ ഒരു ചങ്ങല ഉണ്ടന്നല്ലാതെ മറ്റൊരു സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നില്ല. മാത്രമല്ല യാതൊരു പേടിയും കൂടാതെയാണ് കടുവയുമൊത്ത് ബിജു മേനോൻ അഭിനയിച്ചതും.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ‘കടുവ’ രംഗം. ദോഹയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ അറബി ആയാണ് ബിജു മേനോൻ എത്തുന്നത്.

ബിജു മേനോന്‍, കൃഷ്ണ ശങ്കര്‍, സംസ്കൃതി ഷേണായി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'മരുഭൂമിയിലെ ആന' കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.