ന്യൂജന്‍ സിനിമ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നു : ബിന്ദു കൃഷ്ണ

ന്യൂജനറേഷന്‍ സിനിമകളെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും. ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്ന് ബിന്ദു കൃഷ്ണ പറയുന്നു.

ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇപ്പോള്‍ ഇറങ്ങുന്ന ഇത്തരം സിനിമകളിലെല്ലാം സ്ത്രീകളെ മോശമാക്കിയാണ് ചിത്രീകരിക്കുന്നത്. ഇത്തരം അഭിപ്രായത്തോട് താനും യോജിക്കുന്നതായി ബിന്ദു കൃഷ്ണ പറഞ്ഞു.

ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്ന സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ചാണ് ബിന്ദു കൃഷ്ണ രംഗത്തെത്തിയത്. പുരുഷാധിപത്യം നിറഞ്ഞ ന്യൂജനറേഷൻ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങൾക്കു നെഗറ്റീവ് വേഷമാണെന്ന് ഡിജിപി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമാണ് ഇത്തരം സിനിമകൾ പ്രാധാന്യം നൽകുന്നത്. സ്ത്രീകളോടുള്ള കാഴ്ചപ്പാടു രൂപീകരിക്കുന്നതിൽ സിനിമകളും സ്വാധീനം ചെലുത്തുന്നു. പെൺകുട്ടികൾ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം സിനിമകൾക്കു പ്രാധാന്യം കിട്ടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. സ്ത്രീകൾ ഇതെങ്ങനെ സഹിക്കുന്നുവെന്നും ഡി.ജി.പി ചോദിക്കുന്നു.