ചാർലിയുടെ വ്യാജൻ പുറത്തിറങ്ങി

ബംഗലൂരു തെരുവിൽ ചാർലിയുടെ വ്യാജ പ്രിന്റ്

ദുൽഖർ സൽമാൻ നായകനായി എത്തിയ ക്രിസ്മസ് ചിത്രം ചാർലിയുടെ വ്യാജൻ പുറത്തിറങ്ങി. തിയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജൻ ബംഗലൂരു തെരുവുകളിലാണ് വിൽക്കുന്നത്.

ചിത്രത്തിന്റെ വ്യാജ പ്രിന്റിന് 30 രൂപ മുതൽ 40 രൂപ വരെയാണ് വില. സിനിമ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയിരിക്കുന്നത്. തമിഴിലും മറ്റും ചിത്രത്തിന്റെ വ്യാജൻ ഇറങ്ങുന്നത് സാധാരണമാണെങ്കിലും മലയാളത്തിൽ ഇത് അപൂർവമാണ്.

എന്തായാലും ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മലയാളസിനിമാവ്യവസായത്തെയായിരിക്കും ബാധിക്കുക.