ജയസൂര്യയുടെ മക്കളുടെ കിടിലന്‍ ഡബ്സ്മാഷ്

സോഷ്യല്‍മീഡിയയില്‍ തരംഗമായ ഡബ്സ്മാഷ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഇഷ്ടപ്പെട്ട താരങ്ങളുടെ ഡയലോഗുകള്‍ പറഞ്ഞ് കൂട്ടുകാരെ കാണിക്കുന്നവരും കൂടുതല്‍. പ്രേക്ഷകര്‍ മാത്രമല്ല സിനിമാതാരങ്ങളും ഡബ്സ്മാഷുമായി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ഇതാ ഡബ്സ്മാഷുകളുടെ കൂട്ടത്തില്‍ ഒരു ക്യൂട്ട് ഡബ്സ്മാഷ്. മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയുടെ മക്കളായ അദ്വൈതും വേദയുമാണ് ഡബ്സ്മാഷുമായി എത്തിയത്. ജയസൂര്യ തന്നെ അഭിനയിച്ച ഡി കന്പനിയിലെ ഡയലോഗ് ആണ് ഡബ്സ്മാഷിനായി ഉപയോഗിച്ചത്. സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രമായ വരാ‍ല്‍ ജൈസണ്‍ പറയുന്ന ഡയലോഗ് ആണിത്.

ജയസൂര്യയുടെയും പൃഥ്വിരാജിന്‍റെയും മറ്റൊരു കിടിലന്‍ ഡബ്സ്മാഷ് കാണണ്ടേ?