ഇടവേളകളില്ലാതെ ദേ ഷെഫിന്റെ ആദ്യ എപ്പിസോഡ്

രുചിയുടെ ചെപ്പു തുറന്നുകൊണ്ട് ദേ ഷെഫ്... ചിരിയുടെ തേര് തെളിക്കാൻ കൂടെ ദിലീപും. മഴവിൽ മനോരമയിലെ പുതിയ കുക്കിങ് റിയാലിറ്റി ഷോയായ 'ദേ ഷെഫില്‍ ഇന്ന് ആരംഭിക്കും. റിയാലിറ്റി ഷോ ചരിത്രത്തിൽ പുതുമതീർത്തെത്തുന്ന പരിപാടിയുടെ ആദ്യ അറുപത് മിനിട്ട് എപ്പിസോഡ് ഇടവേളകൾ ഇല്ലാതെയാകും പ്രേക്ഷകർക്ക് മുന്നിലെത്തുക.

ജനപ്രിയ നായകൻ ദിലീപ് ആണ് ഷോയിലെ പ്രധാനഅതിഥി. 'ദേ ഷെഫില്‍ മൽസരാർഥികളുടെ അന്തിമ തിരഞ്ഞെടുപ്പിന് നടത്തുന്നത് അദ്ദേഹമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും നടത്തിയ ഓഡിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ദേ ഷെഫിൽ മൽസരാർഥികളായി എത്തുന്നത്.

അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്കുള്ള ഈ അങ്കത്തിൽ 20 മത്സരാർത്ഥികൾ, 3 വിധികർത്താക്കൾ എന്നിവരാണ് ഉള്ളത്. മത്സരാർഥികളെ കാത്തിരിക്കുന്നത് 1 കോടി രൂപയോളം വിലമതിക്കും സമ്മാനങ്ങൾ. ഇന്നുരാത്രി സംപ്രേഷണം തുടങ്ങുന്ന ദേ ഷെഫ് വെളളി, ശനി, ഞായർ ദിവസങ്ങളില്‍ രാത്രി 08.30നാണ് സംപ്രേ·ഷണം ചെയ്യുന്നത്.