അപവാദപ്രചാരകരോട് ദിലീപിന് പറയാനുള്ളത്

സമൂഹമാധ്യമങ്ങളിൽ നിന്ന് ഒരു കാലത്ത് വിട്ടു നിന്നിരുന്ന ജനപ്രിയ നായകൻ ദിലീപ് അടുത്ത കാലത്തായി ഫെയ്സ്ബുക്കിലൊക്കെ സജീവമാണ്. ഒരുകാലത്ത് ഇൗ സമൂഹമാധ്യമങ്ങളുടെയൊക്കെ വിമർശനത്തിന് വിധേയനായിരുന്ന താരമാണ് ദിലീപ്. എന്നാൽ ഈ വിമര്‍ശനങ്ങളെയെല്ലാം തമാശരീതിയിൽ തള്ളിക്കളയാനാണ് അദ്ദേഹത്തിന് ഇഷ്ടം.

ദിലീപിന്റെ സ്റ്റാറ്റസ് ഇപ്രകാരമാണ്

പ്രിയപ്പെട്ടവരെ, ടു കൺണ്ട്രിസിന്റെ എല്ലാ ജോലികളും പൂർത്തിയാക്കി ഞാൻ വീണ്ടും കിംഗ്‌ ലയറിന്റെ ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്. ഏതായാലും മികച്ച ഒരു ക്രിസ്‌തുമസ്സ്‌ വിരുന്നായിരിക്കും "ടു കൺണ്ട്രീസ്‌ "എന്നു ഞാൻ ഉറപ്പ്‌ നൽകുന്നു. അടുത്തയാഴ്ച്ചയാണു റിലീസ്‌ മുൻ വർഷങ്ങളിലെപ്പോലെ എന്റെ ചിത്രങ്ങളുടെ റിലീസിനു മുൻപുള്ള അപവാദപ്രചരണങ്ങളൊന്നും വന്നുകണ്ടില്ല, അപവാദപ്രചാരകർ മറന്നു പോയതാണെങ്കിൽ ഇതൊരോർമ്മപ്പെടുത്തലായ്‌ കണ്ടാൽ മതി, ചിത്രം ക്രിസ്സ്തുമസ്സിനാണുട്ടോ. അതെന്തായാലും ശരി കിംഗ്‌ ലയറിന്റെ ചിത്രീകരണവുമായ്‌ ബന്ധപ്പെട്ട്‌ ഞാൻ എറണാകുളത്തുണ്ട്‌, എന്നെ വളർത്തി വലുതാക്കിയ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട്‌,ഒരിക്കൽക്കൂടി "ടു കൺണ്ട്രീസ്‌ " കാണാൻ ഞാൻ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു.

ദിലീപ് നായകനായ ടൂ കൺട്രീസ് എന്ന ചിത്രം ഡിസംബർ 24–നാണ് പ്രദർശനത്തിനെത്തുന്നത്. മംമ്തയാണ് ചിത്രത്തിലെ നായിക.