ആരാധികയുടെ സ്വപ്നം പൂർത്തീകരിച്ച് ദിലീപ്

ദിലീപ് സുമിയുമൊത്ത്

ഓട്ടിസം ബാധിച്ച തിരുവനന്തപുരം സ്വദേശി സുമി രാജുവിനെ കാണാൻ നടൻ ദിലീപ് എത്തി. പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലാണ് തന്റെ പ്രിയപ്പെട്ട ആരാധികയെ കാണാൻ ജനപ്രിയനായകൻ എത്തിയത്.

ആറ് മാസം പ്രായമുള്ളപ്പോഴാണ് സുമിക്ക് ഓട്ടിസം ബാധിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി.

സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ സുമി ദിലീപിന്റെ ആരാധികയാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കയ്യിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറഞ്ഞു.

ഓട്ടിസം ബാധിച്ച സുമിക്ക് ദിലീപിന്റെ സാന്നിധ്യം കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടായേക്കുമെന്ന് ഡോക്ടര്‍മാരും അറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞ് ദിലീപ് ഫോണിലൂടെ സുമിയുെട മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. . സുമിയുടെ സ്വപ്നമാണ് ഇപ്പോൾ ദിലീപ് പൂർത്തീകരിച്ചിരിക്കുന്നത്.