സ്‌പൈഡര്‍മാനോ ഞാനോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ദുൽക്കർ

മലയാളത്തിന്റെ യുവതാരം ദുൽക്കർ സൽമാൻ ഹോളിവുഡി സ്‌പൈഡര്‍മാനായി അരങ്ങേറ്റം കുറിക്കുന്നു എന്നു ട്രോളുകൾ പ്രചരിച്ചിരുന്നു. പലരും ഈ വാർത്ത സത്യമാണെന്ന്‌ വരെ വിശ്വസിച്ചു. അവസാനം സത്യാവസ്ഥ വെളിപ്പെടുത്താൻ ദുൽക്കർ സൽമാൻ രംഗത്തെത്തി.

‌'സ്‌പൈഡര്‍മാനായി ഞാന്‍! എത്ര നടക്കാത്ത മനോഹരമായ സ്വപ്നം' ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ദുൽക്കറിന്റെ പ്രതികരണത്തിന് താഴെ ആരാധകന്റെ ചോദ്യം ഇങ്ങനെ– ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിലും ഉണ്ടായിരുന്നെന്ന് കേട്ടു, ഷൂട്ട് എവിടെ വരെയായി?

അതിനൊരു കിടിലൻ മറുപടിയും ദുൽക്കർ നൽകുകയുണ്ടായി– ‘നമ്മൾ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ലല്ലോ, അതുകൊണ്ട് ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും നമുക്ക് അറിയാൻ പാടില്ല.’