ഡാൻസ് പഠിക്കാൻ റിമയുടെ മാമാങ്കത്തിൽ ദുൽക്കർ ?

മലയാളത്തിന്റെ യുവതാരം ദുൽക്കർ സൽമാന് പാട്ടും ഡാൻസുമൊന്നും ഒരു വിഷയമല്ല. പിന്നെ എന്തിനാണ് ദുൽക്കർ വീണ്ടും ഡാൻസ് പഠിക്കുന്നത്.

റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഈ ചർച്ചയ്ക്ക് കാരണം. റിമയുടെ ഉടമസ്ഥതയിലള്ള ഡാൻസ് സ്കൂളായ മാമാങ്കത്തിൽ ദുല്‍ക്കർ എത്തിയിരുന്നു. അവിടെ നിന്നും ദുൽക്കറിന്റെ ഒരു ഫോട്ടോ റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ദുൽക്കറിന്റെ ഈ വരവ് അമൽ നീരദിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് ഇപ്പോൾ വാർത്തപരക്കുന്നത്. ചിത്രത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ഡാന്‍സ് അഭ്യസിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും റിമ കല്ലിങ്കല്‍ നടത്തുന്ന മാമാങ്കത്തില്‍ നിന്നാണ് ദുല്‍ഖര്‍ ഡാന്‍സ് പഠിയ്ക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമൽ ഒരുക്കുന്ന ചിത്രത്തിലാണ് ദുൽക്കർ നായകനായി എത്തുന്നത്. സംഗീതം ഗോപി സുന്ദറിന്റേതാണ്.നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹൃസ്വചിത്രത്തിനായി അമലും ദുല്‍ഖറും ഒന്നിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2016 ജനുവരി രണ്ടാം വാരത്തോടെ തുടങ്ങാനാണ് പദ്ധതി.