ദിലീപിന് ദുൽഖറിന്റെ പഴംപൊരി സെൽഫി

ദിലീപിന് പിറന്നാൾ ആശംസകൾ അർപ്പിച്ച് ദുൽഖിറിന്റെ പഴംപൊരി സെൽഫി. ഇന്നലെയായിരുന്നു ദിലീപിന്റെ പിറന്നാൾ. സിദ്ധിഖ് ലാൽ സംവിധാനം ചെയ്യുന്ന കിങ് ലിയറിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്.

ഫേസ്ബുക്കിലാണ് ദിലീപിനും കൂട്ടുകാർക്കുമൊപ്പം പഴംപൊരി കഴിച്ചുകൊണ്ടു നിൽക്കുന്ന ഫോട്ടോ ദുൽഖർ പോസ്റ്റ് ചെയ്തത്. ദിലീപിന് പിറന്നാൾ ആശംസകളും ആയുരാരോഗ്യവും നേരുന്നതോടൊപ്പം തന്നെ ഇൗ പഴംപൊരി സെൽഫി പോസ്റ്റു ചെയ്യുവാൻ നല്ലൊരു അവസരം കാത്തിരിക്കുകയായിരുന്നെന്നും ദുൽഖർ പറയുന്നു.