എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ചിത്രം മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാകും ചിത്രം പറയുക.
45 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം വേണുവാണ് നിർമിക്കുന്നത്. ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. പൃഥിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നേരത്തെ പൃഥ്വിരാജ് തന്നെ കുഞ്ചിരക്കോട്ട് കാളി എന്ന വീരനെ ആസ്പദമാക്കി ഒരു ചരിത്രചിത്രം ഒരുക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. വേണാടിന്റെ യുദ്ധവീരന്മാരുടെ ജീവിതവും, ത്യാഗവും, ധീരതയുമാണ് ഈ ചരിത്ര സിനിമയില്‍ വിഷയമാകുക. എന്നാൽ ചിത്രത്തിന്റെ മറ്റുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയതുമില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.