Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോനും മോഹൻലാലും ഒന്നിക്കുന്നു?

ashwin-gautham-lal ഗൗതം മേനോനൊപ്പം അശ്വിൻ, മോഹൻലാൽ

മലയാളി പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംവിധായകൻ ഗൗതം മേനോനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒന്നിക്കുന്നു. നടൻ അശ്വിൻ മാത്യു ആണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്.

ഗൗതം മേനോനുമായി നിൽക്കുന്നൊരു ചിത്രം അശ്വിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗതം മേനോൻ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നുവെന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. കൂടെ ഒരു ചോദ്യചിഹ്നവും അവശേഷിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അശ്വിൻ പറയുന്നു.

ashwin-facebook

നേരത്തെ മോഹൻലാൽ ചിത്രത്തിന് വേണ്ടി അശ്വിൻ തിരക്കഥ എഴുതുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോഹൻലാലിനൊപ്പം ലോഹം, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.