ഇന്നസെന്‍റിന് മേരിക്കൊപ്പം അഭിനയിക്കാന്‍ മോഹം

ഇന്നസെന്റിന് പ്രേമം സിനിമയിലെ നായികമാരില്‍ ഒരാളായ അനുപമക്കൊപ്പം അഭിനയിക്കാന്‍ മോഹം!. ഇരിങ്ങാലക്കുടയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ചാണ് അനുപമയ്‌ക്കൊപ്പം അഭിനയിക്കാനുള്ള മോഹം ഇന്നസെന്റ് ഹാസ്യരൂപേണ വ്യക്തമാക്കിയത്.

‘ മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് തന്‍റെ ആഗ്രഹം, എന്നാല്‍ കിട്ടുന്നതോ കെപിഎസി ലളിത, ഇത് ഭയങ്കരമായ കഷ്ടമാണ്. ഇനി പ്രാര്‍ഥിക്കാത്തതിന്‍റെ കുറവുകൊണ്ടാണ് കിട്ടാത്തതെന്നോര്‍ത്ത് പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. എന്നിട്ട് കിട്ടയതോ , അടൂര്‍ ഭവാനി, സുകുമാരി. അതോടെ ഇക്കാര്യത്തില്‍ പ്രാര്‍ഥനയും നിര്‍ത്തിയെന്ന് ഇന്നസെന്‍റ് പറഞ്ഞു.

ഇപ്പോള്‍ തനിക്ക് പ്രേമത്തിലെ മേരിക്കൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് ഇന്നസെന്‍റ് തമാശരൂപേണ പറഞ്ഞു. നമ്മുടെ നാട്ടില്‍ നിന്നും അനുപമ പരമേശ്വരന്‍ എന്ന പുതിയൊരു നായികയെകിട്ടിയത് സന്തോഷകരമായ കാര്യമാണെന്നും അനുപമ നായികയായി എത്തിയ ചിത്രം നിറഞ്ഞോടുന്നുണ്ടെന്നും കുട്ടിയ്ക്ക് അഭിനയത്തില്‍ ദേശീയപുരസ്കാരംവരെ ലഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും ഇന്നസെന്‍റ് പറഞ്ഞു.