Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾ തിരുത്തി ജനത ഗാരേജ്

lal-1

മോഹൻലാൽ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം ജനത ഗാരേജിന്റെ മലയാളം ടീസറിന് പുതിയ റെക്കോർഡ്. മലയാളത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട മലയാളം ടീസർ എന്ന റെക്കോർഡും ജനത ഗാരേജിന് സ്വന്തം. തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ടീസറാണ് യൂട്യൂബിൽ തരംഗമാകുന്നത്. തെലുങ്കിലും ജനത ഗാരേജ് എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്.

Janatha Garage Malayalam Movie Teaser | Mohanlal | Jr NTR | Samantha | Nithya Menon | Koratala Siva

ജൂലൈ ആറിന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ടീസർ ഇതുവരെ കണ്ടത് 1,667,149 ആളുകളാണ്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസറും ജനതാ ഗാരേജ് ആയിരുന്നു. മമ്മൂട്ടി ചിത്രമായ കസബ ടീസർ 1,649,577 ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ കസബയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ആ റെക്കോര്‍ഡ് ആണ് ജനതാ ഗാരേജ് തകർത്തത്.

ചിത്രത്തിന്റെ തെലുങ്ക് ടീസർ ഇപ്പോൾ തന്നെ നാൽപ്പത് ലക്ഷം പിന്നിട്ട് കഴിഞ്ഞു. മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റഹ്മാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നിത്യ മേനോനും സമാന്തയുമാണ് നായികമാർ.

Your Rating: