'രക്ഷ'യുടെ അംബാസിഡറായി ജയസൂര്യ

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ജില്ലയിലെ ആംബുലന്‍സുകളെ ഏകീകൃത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന 'രക്ഷ' പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡറായി നടന്‍ ജയസൂര്യയെ തിരഞ്ഞെടുത്തു. 'രക്ഷ' ആംബുലന്‍സ് എന്ന നന്മയുടെ പദ്ധതിയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണെന്ന് ജയസൂര്യ പറഞ്ഞു.

ഹൃദയദാനത്തിന് അനുമതി നല്‍കിയ ശര്‍മയുടെ കുടുംബത്തിനും ആംബുലന്‍സ് ഡ്രൈവര്‍ ആന്‍റണി, പോലീസ് ഡ്രൈവര്‍ ജാക്സണ്‍ എന്നിവര്‍ക്കും ജയസൂര്യ പ്രത്യേകം നന്ദി പറഞ്ഞു. ഒരു താരത്തിലൂടെ ഈ പദ്ധതി കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സാധിച്ചാല്‍ അതുതന്നെയാകും എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. സാധാരണക്കാരായ ഒരുപാട് ആളുകള്‍ക്ക് ഈ പദ്ധതിമൂലം വളരെയേറെ സഹായം ലഭിച്ചേക്കാം. ജയസൂര്യ പറയുന്നു.

പലരും ജയസൂര്യയുടെ ഈ ഒരു മുന്നേറ്റം രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന്‍റെ മുന്നോടിയായാണോ എന്നും ചോദിക്കുന്നുണ്ട്. അതിനൊരുത്തരമേ ജയസൂര്യക്ക് പറയുവാനൊള്ളൂ...‘എന്‍റെ തിരിച്ചറിവാണ് എന്‍റെ രാഷ്ട്രീയം.

രക്ഷ പദ്ധതിയെക്കുറിച്ച് വിശദമായി ജയസൂര്യ തന്നെ പറയുന്നു.‘ ഇനി മുതൽ അപകടം പറ്റുന്ന ആർക്കും ആംബുലൻസിനായി ( 102 -ൽ) വിളിക്കാം . ..മൂന്ന് മിനിട്ടിനുള്ളിൽ ആംബുലൻസ് അവിടെ എത്തിയിരിക്കും .ആരെങ്കിലും അപകടത്തിൽ പെട്ടാൽ നമ്മൾ 102 വിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ലാരുന്നു ,അപ്പോൾ അടുത്തുള്ള ആശുപത്രിയിൽ നമ്മള് വിളിക്കും . അവിടെ ആംബുലൻസ് ഇപ്പൊ ഫ്രീയല്ല എന്ന് പറയുമ്പോൾ അടുത്ത ആശുപത്രിയുടെ നന്പര്‍ തപ്പിപ്പിടിച്ചു വിളിക്കും ,അവസാനം ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ട്ടറുടെ ആ ഡയലോഗ് കേൾക്കാം ..ഒരു പത്തുമിനിട്ട് മുന്‍പ് കൊണ്ടുവന്നിരുന്നെങ്കിൽ ...എന്ന് , ഇനി മുതൽ ആർക്ക് എവിടെ വച്ച് അപകടം പറ്റിയാലും നിങ്ങൾ ധൈര്യമായി 102 വിളിക്കുക ..

കണ്ട്രോൾ റൂമിലിരിക്കുന്ന ആളുകൾക്ക് ( അവർ ഇതു പോലെ അപകടം പറ്റിയവരാന് ,അത് കൊണ്ട് സമയത്തിന്റെ വില നന്നായി അറിയാം ) ജി പി എസ് വഴി എത്ര ആംബുലൻസ് ആ പരിസരങ്ങളിൽ ഉണ്ടെന്നറിയാം ...( കൊച്ചിയിൽ മാത്രം 50 ആംബുലൻസ് ഉണ്ട് ) അത് കൊണ്ട് വിളിക്കുന്ന ഭാഗത്തേക്ക്, ഒരു മൂന്നു മിനിറ്റ് കൊണ്ട് ആ സ്പോട്ടിലേക്ക് ആംബുലൻസ് എത്തിക്കാനുള്ള സംവിധാനമാണ് ഈ 'രക്ഷ' , അതിന്റെ ഗുഡ് വിൽ അംബാസിഡറാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് .പാലക്കാട് ,കാലിക്കട്ട് ,കണ്ണൂർ ,മലപ്പുറം ,വയനാട് ,കൊച്ചി എന്നിവിടങ്ങളിലാണ് ഇപ്പോൾ ഇത് നിലവിലുള്ളത് ഉടൻ തന്നെ കേരളം മുഴുവനും ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് അധിക്രിതർ പറയുന്നത്. ജയസൂര്യ പറഞ്ഞു.