Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപാനം കോൺഗ്രസിനും ക്രിസ്ത്യാനിക്കും ഹാനികരം: ജോയ് മാത്യു

joy-mathew ജോയ് മാത്യു

സംസ്ഥാനസർക്കാന്റെ മദ്യനയത്തെ അംഗീകരിച്ച സുപ്രീം കോടതി വിധിയെ പരാമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം; കോൺഗ്രസിനും പിന്നെ ക്രിസ്ത്യാനിക്കും’ എന്ന തലക്കെട്ടോടെയാണ് ലേഖനം ആരംഭിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–ബാർ കേസിൽ സുപ്രീം കോടതി വിധി വന്നതും പോകുന്നതും ഒന്നും എനിക്ക് വിഷയമല്ല ,കോടതിക്കറിയില്ലല്ലോ ഇതൊക്കെ ഇവിടത്തെ ഗ്രൂപ്പ് കുടിപ്പകയുടെ പ്രതിഫലനമാണെന്ന്.

ഇത് കോണ്‍ഗ്രസ് പാർട്ടിയുടെ മദ്യനയത്തിന് കിട്ടിയ അംഗീകാരമാണ് എന്ന് വീബടിക്കുന്ന മുഖ്യമന്ത്രിയും ,വി.എം .സുധീരനും "മദ്യപിക്കുന്ന കോണ്‍ഗ്രസ്സുകാരെ പാർട്ടിയിൽ നിന്ന് പുറത്താക്കും "എന്ന് കൂടി ഉറപ്പുതന്നാൽ കാണാമായിരുന്നു കോണ്ഗ്രസിലെ അംഗബലം !

ഇത് തന്നെ കോടതി വിധിയെ സഹർഷം സ്വാഗതം ചെയ്ത ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരും അവരുടെ വിശ്വസികളോട് ആഹ്വാനം ചെയ്യുകയും ലംഘിക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്യേണ്ടതാണ് (അപ്പോൾ അവിടെയും അംഗസംഖ്യ പ്രശ്നമാകും )

പ്രവാസികൾ വിയർപ്പൊഴുക്കി നാട്ടിലേക്കയക്കുന്ന പണം കഴിഞ്ഞാൽ സർക്കാരിനു ലഭിക്കുന്ന ഏറ്റവും വലിയ വരുമാനം മദ്യവില്പനയിലൂടെയാണെന്നു ഏതു മാണിയും സമ്മതിക്കും ,എന്നിട്ടും കള്ളന്മാരെപ്പോലെ ,പിച്ചക്കാരെപോലെ എറ്റവും വൃത്തിഹീനമായ ബീവറേജസ് കടകൾക്ക് മുന്നിൽ പരിഹാസ്യരായി എന്നാൽ എറ്റവും അച്ചടക്കത്തോടെ (നമ്മുടെ നിയമസഭാ സാമാജികർ പഠിക്കേണ്ടതാണ് ഈ അച്ചടക്കം )നിൽക്കുന്ന ഈ വൻ ഉപഭോക്താക്കളെ ചുരുങ്ങിയത് മാന്യമായെങ്കിലും പരിഗണിക്കാൻ മനസ്സുകാണിക്കാത്ത ഇതേ അധികാരികൾ തന്നെ പണമുള്ളവര് നക്ഷത്ര ഹോട്ടലിലോ ക്ലബ്ബിലോ പോയി മദ്യപിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു ! അത് കൂടി നിരോധിച്ചാൽ ഇവരൊക്കെ എവിടെപ്പോയിരുന്നു മദ്യപിക്കും ?

അതുകൊണ്ടാണ് കോരനു കുന്പിളിൽതന്നെ കഞ്ഞി മതിയെന്ന് കരുതുന്ന ഈ വിരോധാഭാസങ്ങളുടെ തന്പുരാക്കന്മാരുടെ ഇരട്ടത്താപ്പ് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ ? ജോയ് മാത്യു പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.