ഉറങ്ങിയ കനിഹയെ ഉണർത്തിയ ലാലേട്ടൻ

ഉറക്കച്ചടവോടെ അതിരാവിലെയുള്ള വിമാനത്തിൽ കയറിയ കനിഹ ഞെട്ടി. എത്രയും വേഗം ഉറങ്ങാനായി സ്വന്തം സീറ്റ് തപ്പി നടന്ന കനിഹ ചെന്നത് മോഹൻലാലിന്റെ മുന്നിലേക്ക്. കുളിച്ച് കുട്ടപ്പനായി പുതിയ ഗെറ്റപ്പിൽ ഇരിക്കുന്ന ലാലേട്ടനെ കണ്ടതോടെ കനിഹയുടെ ഉറക്കം പറ പറന്നു. സെൽഫിയും കുശലം പറച്ചിലുമൊക്കെയായി ലാലേട്ടനൊപ്പം ഇരുന്നു താരം.

സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് കനിഹ ഇൗ അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ കഥ വിവരിച്ചിരിക്കുന്നത്. രാവിലെ എണീക്കാൻ തന്നെ മടിയാണ്. അതിരാവിലെ വിമാനയാത്ര തീരെ ഇഷ്ടമുളള കാര്യമല്ല. നേരത്തെ തന്നെ സീറ്റ് പിടിച്ച് ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. പെട്ടന്നാണ് സ്വപ്നത്തിലെന്ന പോലെ ഒരാൾ മുന്നിലേക്ക് നടന്നുവന്നത്. മോഹൻലാൽ. ഇൗ ദിവസം ഇതിലും നന്നായി എങ്ങനെയാണ് ആരംഭിക്കാൻ കഴിയുക. കനിഹ കുറിച്ചു.