Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ മാധവന് അഹങ്കാരമില്ല !

kavya

ആകാശവാണി എന്ന ചിത്രത്തിന്റെ റിലീസ് കാവ്യ മാധവൻ വൈകിപ്പിക്കുന്ന എന്ന വാർത്ത തെറ്റാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ. സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്വ് ചെയ്യണമെന്ന നിർബന്ധത്തിൽ കാവ്യാ മാധവൻ സിനിമ വൈകിപ്പിക്കുന്നുവെന്നായിരുന്നു വാർത്തകൾ വന്നത്. മടങ്ങിവരവിൽ കാവ്യാമാധവൻ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ സംവിധായകർക്ക് തലവേദനയാകുന്നുവെന്നും താരം കൂടുതൽ അഹങ്കാരിയായെന്നും വാർത്തയിൽ പറയുന്നു.

ഈ വാർത്തകൾക്കെതിരെയാണ് ആകാശവാണി എന്ന ചിത്രത്തിന്റെ സംവിധായകൻ ഖയിസ് മിലനും അണിയറപ്രവർത്തകരും രംഗത്തെത്തിയത്. കാവ്യ മാധവൻ സിനിമയുമായി വളരെ നല്ല രീതിയിലാണ് സഹകരിച്ചതെന്ന് ആകാശ് വാണിയുടെ സംവിധായകൻ ഖയിസ് മിലൻ പറഞ്ഞു. കോൾ ഷീറ്റിനേക്കാൾ അധികസമയം തന്ന് കാവ്യ തങ്ങളുമായി സഹകരിച്ചെന്ന് അവർ വ്യക്തമാക്കുന്നു. ഡബ്വിങ്ങുമായി ബന്ധപ്പെട്ട് കാവ്യ നിബന്ധനയൊന്നും വച്ചിട്ടില്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണെന്നും ഖയിസ് മിലൻ പറഞ്ഞു.

വിജയ് ബാബു നായകനാകുന്ന ആകാശ് വാണിയിൽ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. മറ്റൊരു ചിത്രം അനൂപ് മേനോൻ നായകനാകുന്ന ഷീ ടാക്സിയാണ്. രണ്ടു ചിത്രങ്ങളിലും ശക്തമായ വേഷത്തിലാണ് കാവ്യ എത്തുന്നത്.