Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിലുക്കത്തിലെ സെറ്റിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ട മോഹൻലാൽ

kilukam-mohanlal

മലയാളത്തിലെ എക്കാലത്തെയും വലിയ ചിരിയനുഭവമായ കിലുക്കം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം. കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മനസ്സുകളിൽ ആ ചിരി തുടരുന്നു. എന്നാൽ ആ സിനിമയിൽ മോഹൻലാല്‍ ഒരപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മനോരമ ഒരുക്കിയ കിലുക്കത്തിന്റെ ഇരുപത്തിയഞ്ച് വർഷം പ്രത്യേകപരിപാടിയിൽ പ്രിയദർശനും നന്ദുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയം. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു തീവണ്ടിയുടെ മുകളിലെ ഷൂട്ടിങ്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സജ്ജീകരണങ്ങളില്ല. ഇവർ തന്നെ നിന്നാണ് ഷൂട്ട് ചെയ്തത്.– പ്രിയൻ പറഞ്ഞു.

Innum Chirikkilukkam -Kilukkam movie 25th anniversary | Manorama News

‘തീവണ്ടിയിൽ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ജഗതി ചേട്ടൻ ലാലേട്ടന്റെ എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടത്തും. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈൻ കണ്ടത്. ജഗതി ചേട്ടൻ അത് കണ്ടപാടെ ‘ലാലേ കുനിയ്’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ കുനിയ് എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ‘എന്തിനാ’ എന്നായിരിക്കും ചോദിക്കുക. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് ലാലേട്ടനെ നഷ്ടമായി പോയേനേ. നന്ദു പറയുന്നു.

നെഞ്ചിനൊപ്പമായിരുന്നു ഇലക്ട്രിക് ലൈൻ നിന്നത്. ജഗതി ചേട്ടൻ പറഞ്ഞപാടെ ലാലേട്ടൻ കുനിഞ്ഞു. അദ്ദേഹത്തിന്റെ മുടിയില്‍ തട്ടിയാണ് അത് പോയത്. നിന്നിരുന്നെങ്കിൽ തലഭാഗംവച്ച് അറ്റുപോയേനെ. അവിടെയുള്ള എല്ലാവരും സ്തബദ്ധരായി നിന്നു. ലാലേട്ടന്റെ റിഫ്ലസ് ആക്ഷൻ അതിഗംഭീരം. ഞാനാണ് ആ സ്ഥാനത്തെങ്കിൽ അപ്പോൾ തന്നെ മരിച്ചുപോയേനേ. നന്ദു വ്യക്തമാക്കി.

പ്രിയദർശൻ
25 വർഷമായി കിലുക്കം എന്നത് ഇപ്പോഴും വിശ്വാസം തോന്നുന്നില്ല കാരണം ഇന്നലെയോ മിനിഞ്ഞാന്നോ ഷൂട്ട് ചെയ്തതുപോലെയാണ്. കിലുക്കത്തിലെ ജഗതിയും മോഹൻലാലും അവരു തമ്മിലുള്ള കോമ്പിനേഷൻ അവരു തമ്മിലുള്ള കെമിസ്ട്രി അവരു തമ്മിലുള്ള സഹകരണം ക്യാമറയുടെ മുന്നിൽ ഡയറക്ടറുടെ നിർദ്ദേശത്തിൽ അവർ എങ്ങനെ അഭിനയിക്കുന്നു ഇതെല്ലാം വളരെയധികം സഹായിച്ചകാര്യമാണ്

മോഹൻലാൽ

ചില സിനിമകൾ അങ്ങനെയാണ്. എന്നും പുതിയതായി തന്നെ തോന്നും സിനിമ മാത്രമല്ല ചില പെയിന്റിങ്ങുകൾ, ചില വ്യക്തികൾ, ചില സംഭവങ്ങൾ എത്ര നാളുകൾ കഴിഞ്ഞാലും നിറം മങ്ങില്ല. ആ ഗണത്തിൽപ്പെട്ട സിനിമയാണ് കിലുക്കം.

കിലുക്കം എന്ന സിനിമ എപ്പോൾ കണ്ടാലും പുതുതായി എല്ലാവർക്കും രസിക്കാവുന്ന ഒരു സിനിമയാണ്. അതൊരു അ‍ഞ്ജാതമായ മാജിക്കാണ്. പ്രിയദർശനുമായി ഒരുപാട് സിനിമകൾ വീണ്ടും വീണ്ടും ഇഷ്ടമാണെങ്കിലും കിലുക്കം കാണുമ്പോൾ ഊട്ടിയുടെ തണുപ്പും അതിന്റെ സംഭവങ്ങളും അത്രയ്ക്കും നല്ല പെർഫക്ട് സ്ക്രിപ്റ്റാണ്. അതിലെ തമാശകളും സെന്റിമെന്റ്സും മേയ്ക്ക് ബിലീഫിലെ എപ്പോഴും നല്ല ഒരു സിനിമയാണ് കിലുക്കം. അങ്ങനെയൊരു കഥഉണ്ടാകാം ഉണ്ടാകാതിരിക്കാം. ഒരു ആസ്വാദകനെന്ന നിലയിൽ വളരെയധികം പോസിറ്റീവായിട്ട് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു സിനിമയാണ്.

രേവതി
ഇതൊരു അത്ഭുതമാണ്. അതിലുള്ള സ്ക്രിപ്റ്റും എല്ലാ ക്യാരക്ടറും ഞാൻ ചെയ്ത നന്ദിനിയും ലാൽ ചെയ്ത വേഷം. ജഗതിച്ചേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും എല്ലാം കൂടിയ ചേരുന്ന ഒരു മാജിക്കാണ് സിനിമയിൽ സംഭവിച്ചത്.

ഇന്നസെന്റ്

കിലുക്കത്തിന്റെ ഓർമകൾ ജീവിതകാലം മുഴുവൻ അല്ലെങ്കിൽ എത്ര ജനറേഷൻ വന്നാലും മറക്കാൻ പറ്റാത്ത ഒരു ചിത്രമാണ്. കിലുക്കത്തിന്റെ കഥപറയാൻ പറ്റില്ല. വലിയ ബുദ്ധിമുട്ടാണ് കഥപറയാൻ. അതിന്റെ ട്രീറ്റ്മെന്റിലാണ് ഹ്യൂമറസ് ഇത്രയും വലിയ സംഭവമായത്

ഭാഗ്യലക്ഷ്മി

അമ്പിളിച്ചേട്ടനെ ആൾക്കാൾ അങ്ങേയറ്റം ഇഷ്ടപ്പെട്ട സിനിമയായിരുന്നു. നല്ലൊരു കോമ്പിനേഷൻ ആയിരുന്നു ജഗതി ശ്രീകുമാർ മോഹൻലാൽ കൂട്ടുകെട്ട്. വളരെ ആഘോഷം തന്നെയായിരുന്നു കിലുക്കം. 

Your Rating: