കുറ്റബോധം; സുരേഷ് ഗോപിയെ കാണാതെ നടന്ന ലാൽജോസ്

ലാൽ ജോസ്–സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു രണ്ടാം ഭാവം. മികച്ച സിനിമയായിട്ട് കൂടി ബോക്സ്ഓഫീസിൽ പരാജയമായി തീർന്നു. 2001ൽ ആണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് ഈ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രമുണ്ടായിട്ടില്ല.

രണ്ടാം ഭാവം പരാജയപ്പെട്ടപ്പോൾ ഒരുപാട് വർഷം സുരേഷ് ഗോപിയെ കാണാതെ കഴിച്ചുകൂട്ടിയെന്ന് ലാൽജോസ് പറഞ്ഞു. കുറ്റബോധമായിരുന്നു പ്രധാനകാരണമെന്നും ചിത്രം പരാജയമായെങ്കിലും അതിൽ സുരേഷ് ഗോപിയുടെ അഭിനയം മികവുറ്റതായിരുന്നെന്നും ലാൽ ജോസ് വെളിപ്പെടുത്തി.

ഫൊക്കാനയുടെ ഫിംക ഫിലിം അവാർഡ്ദാന ചടങ്ങിനിടെയാണ് ലാൽ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ രണ്ടാം ഭാവം ഒരു പരാജയമായി കരുതുന്നില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. വ്യക്തിപരമായി അതൊരു ദുരന്തമായിരുന്നെന്നും എന്നാൽ അതിനെ ഉന്നതമായ പരിശ്രമത്തിൽ സംഭവിച്ച ദുരന്തമായി അതിനെ കാണുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി, ദിലീപ്, ജോയ് മാത്യു, മംമ്ത മോഹൻദാസ്, വിനീത്, ജോജു ജോർജ്, ആര്യ, വിജയ് യേശുദാസ്, ലാൽ ജോസ് തുടങ്ങിയ നിരവധി സിനിമാ പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.