ലീല വ്യാജൻ; ഒരാൾ അറസ്‌റ്റിൽ

ര‌ഞ്ജിത്ത് സംവിധാനം ചെയ്‌ത ലീല സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ യുവാവ് ആണ് പൊലീസ് പിടിയിലായത്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ലീലയുടെ വ്യാജൻ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് സിനിമാ ലോകത്തിന് ഞെട്ടലുണ്ടാക്കിയിരുന്നു. സിനിമയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത് തന്നെ രംഗത്ത് വരികയും ചെയ്‌തു. സിനിമ ഓൺലൈൻ റിലീസും ഏർപ്പെടുത്തിയിരുന്നു. മികച്ച ദൃശ്യമികവുള്ള സിനിമയുടെ വ്യാജൻ മൂലം നിർമാതാവിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.

മുൻപ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് വന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. സെൻസർ ബോർഡിന് സമർപ്പിച്ച സിനിമയുടെ കോപ്പിയാണ് ചോർന്നതെന്നായിരുന്നു വാദം.