Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീന മരിയ പോൾ ആത്മകഥ എഴുതുന്നു

leena-maria-paul

വിവാദനായിക ലീന മരിയ പോളിനെ ഓർക്കുന്നില്ലേ. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടിയെ. സാമ്പത്തിക തട്ടിപ്പ് കേസിൽ നടിയെയും അവരുടെ പാർടണറെയും മുംബൈ എക്കണോമിക് ഒഫെന്‍സ് വിങ് അറസ്റ്റ് ചെയ്തതും വലിയ വാർത്തയായിരുന്നു.

നടി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു തമിഴ്–തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച് കഴിഞ്ഞ ലീന തന്റെ ആത്മകഥ എഴുതാനുള്ള തയാറെടുപ്പിലാണ്. ‘ലവ് ഫോർ എ മാൻ’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്.

ലീന ആഡംബര വസ്തുക്കളുടെ കൂട്ടുകാരി

ജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ പരീക്ഷണങ്ങളെക്കുറിച്ചാണ് താൻ എഴുതുന്നതെന്ന് ലീന പറയുന്നു. ഏറ്റവുമധികം സ്നേഹിച്ച ആളെ വിവാഹം ചെയ്ത് ആ സ്നേഹത്തിന് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് ലീന പുസ്തകത്തിലൂടെ പറയുന്നു. അതിനിടെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പുതിയ സീസണിലേക്ക് ലീനയെ തിരഞ്ഞെടുത്തതായും വാർത്തയുണ്ട്.  

Your Rating: