ജപ്പാനിൽ നിന്ന് ‘ക്യാമറാമാൻ മമ്മൂട്ടിയോടൊപ്പം’ മമ്മൂട്ടി

പത്തേമാരിയെയും പള്ളിക്കൽ നാരായണനെയും ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളികൾക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. ജപ്പാനിൽ നിന്നാണ് ഫെയ്സ്ബുക്ക് ലൈവ് സംവിധാനത്തിലൂടെ തൽസമയം മമ്മൂക്ക സംസാരിച്ചത്.

ജപ്പാനിലെ ഹിരോഷിമയിലാണ് താനെന്നും ഇവിടെ നിങ്ങൾക്കായി ഒരു റിപ്പോർട്ടറായി താൻ മാറുകയാണെന്നും മമ്മൂട്ടി വിഡിയോയിൽ പറയുന്നു. ശേഷം രണ്ടാം ലോകമഹായുദ്ധകാലത്തെ അണുബോംബക്രമണത്തിൽ തകർന്ന ഒരു കെട്ടിടം ചൂണ്ടിക്കാട്ടി അന്നു നടന്ന സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.

ജപ്പാനിൽ നിന്ന് മമ്മൂക്ക റിപ്പോർട്ടറായപ്പോൾ അദ്ദേഹം നായകനായ പത്തേമാരി നാട്ടിൽ ഹിറ്റിൽ നിന്ന് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. പകുതി നിറഞ്ഞ തീയറ്ററുകളിൽ ഇപ്പോൾ മിക്ക ഷോകളും ഹൗസ്ഫുൾ ആണ്.