പത്തനാപുരത്ത് തിരഞ്ഞെടുപ്പ‍് പ്രചാരണത്തിന് പോകില്ല: മണിയൻപിള്ള രാജു

കേരളത്തിലെ തിരഞ്ഞെടുപ്പ് ആയിരക്കണക്കിന് ഉത്സവങ്ങൾ ചേർന്ന ഒരു മഹാ ഉത്സവമാണെന്ന് പലരും പറയാറുണ്ട്. കൊടിതോരണങ്ങൾ, പ്രചാരണങ്ങൾ, അതിന്റെ വാദ്യഘോഷങ്ങൾ. അങ്ങനെ ഒരു വലിയ ഉത്സവത്തിലേക്കാണ് കേരളം വീണ്ടും നീങ്ങുന്നത്.

മാത്രമല്ല ഇത്തവണത്തെ തിരഞ്ഞെടുപ്പിന് കൊഴുപ്പ്കൂട്ടാനായി കലാരംഗത്തുനിന്നുള്ള ധാരാളം പേർ ജനവിധിതേടി രംഗത്തിറങ്ങുന്നുണ്ട്. അവരുടെ രാഷ്ട്രീയമെന്ത്, ആ രാഷ്ട്രീയം ജനങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടും എന്നാണ് വോട്ടോഗ്രഫിന്റെ ഈ അധ്യായത്തിൽ ചർച്ചചെയ്യുന്നത്. നടൻ മണിയൻപിള്ള രാജുവും നിർമ്മാതാവ് സ‍ുരേഷ‍് കുമാറും രാഷ്ട്രീയത്തെയും സിനിമയെയും കുറിച്ചുള്ള നിലപാട് വ്യക്തമാക്കുന്നു.

കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്ത് കഴിഞ്ഞ മൂന്നു തവണയും മൽസരിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്ന മണിയൻപിള്ള രാജു ഇത്തവണ പോകില്ല. അടുത്ത സുഹൃത്തുക്കളായ ജഗദീഷും ഭീമൻ രഘുവും മൽസര രംഗത്ത‍ുള്ളതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് മണിയൻപിള്ള രാജു വോട്ടോഗ്രാഫിൽ വ്യക്തമാക്കി.