ഇന്ന് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 28- ാം വിവാഹവാര്‍ഷികം. ഭാര്യ സുചിത്രയുടെ മുഖത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഈ ദിനത്തിൽ മോഹൻലാല്‍ ആരാധകർക്കായി പങ്കുവച്ചത്.
Mohanlal wedding
ഇപ്പോഴിതാ ആരാധകർക്കായി നെഞ്ചോട് ചേർക്കാൻ മനോഹരമായ വിഡിയോയും. ഭാര്യയ്ക്ക് സമ്മാനമായി പ്രണയഗാനം ആലപിക്കുന്ന മോഹൻലാൽ ഭാര്യയ്ക്ക് സ്നേഹചുംബനവും നൽകുന്നു.
കാവാലം ചുണ്ടൻ എന്ന സിനിമയിൽ ദേവരാജൻ സംഗീതം പകർന്ന ഗാനമാണ് മോഹൻലാൽ ആലപിക്കുന്നത്. വിയറ്റ്നാമിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കൾക്കൊപ്പമാണ് വിവാഹവാർഷികാഘോഷങ്ങൾ. 1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയിലെ വിവാഹബന്ധങ്ങൾ ശാശ്വതമല്ലെന്ന പലരും പറയുമ്പോഴും മോഹൻലാലിനെ പോലുള്ള താരങ്ങളുടെ ജീവിതം അതിനപവാദമാണ്.
പ്രണവ് മോഹൻലാലും വിസ്മയയുമാണ് ഇരുവരുടെയും മക്കൾ. വിദേശത്ത് അവധി ആഘോഷിക്കുന്ന ലാൽ തിരികെ വന്നാലുടൻ ജിബു ജേക്കബിന്റെ സിനിമയിൽ ജോയിൻ ചെയ്യും. അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകൻ റിലീസിങ്ങിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്