പ്രഭാസിനെയും അജിത്തിനെയും പിന്തള്ളി മമ്മൂട്ടി

ദേശീയ മാധ്യമ സ്ഥാപനം സിഎന്‍എന്‍-ഐബിഎന്റെ 2015 തെന്നിന്ത്യയിലെ മികച്ച നടനുള്ള പരിഗണനപ്പട്ടികയിൽ മമ്മൂട്ടി മുന്നിൽ. 49.51 ശതമാനം വോട്ടുമായി സൂപ്പർതാരം അജിത്തിനെ പിന്തള്ളി മമ്മൂട്ടി മുന്നേറുകയാണ്. അജിത്തിന് 23.74% വോട്ടേ ലഭിച്ചിട്ടുള്ളു. ബാഹുബലി താരം പ്രഭാസിന് 12.87 ശതമാനവും.

എന്ന് നിന്റെ മൊയ്തീനിലെ പ്രകടനവുമായി പൃഥ്വിരാജും ഓകെ കണ്‍മണിയിലെ പ്രകടനത്തിന് ദുൽക്കറും പട്ടികയിലിടം നേടിയിട്ടുണ്ട്. പത്തേമാരിയിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ബാഹുബലിയിലെ അഭിനയത്തിന് പ്രഭാസ്, പാപനാശവുമായി കമല്‍ഹാസന്‍,യെന്നൈ അറിന്താലുമായി അജിത്ത്, കാക്കമുട്ടൈയിലെ പ്രകടനവുമായി രമേഷും വിഗ്‌നേഷും, ഐ യുമായി വിക്രം, ജി വി പ്രകാശ് എന്നിവരും പട്ടികയിലുണ്ട്.