കുനാലിന്റെ നായികയായി മൃദുല ബോളിവുഡിലേക്ക്

അയാള്‍ ഞാനല്ല, ശിഖാമണി എന്നീ ചിത്രങ്ങളിലൂടെ നായിക നിരയിലെത്തിയ മൃദുല മുരളി ബോളിവുഡിലേക്ക്. പ്രശസ്ത ബോളിവുഡ് സംവിധായകനായ തിഗ്മൻഷു ധൂലിയ സംവിധാനം ചെയ്യുന്ന രാഗ് ദേശി എന്ന ചിത്രത്തിലൂടെയാണ് മൃദുലയുടെ ബിടൗൺ അരങ്ങേറ്റം.

1945 കാലത്ത് നടക്കുന്ന ഒരു പീരിയഡ് ഡ്രാമയാണ് രാഗ് ദേശ്. കുനാല്‍ കപൂറും സോനം കപൂറിന്റെ ബന്ധു മോഹിത് മര്‍വയുമാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കൈലാസിന്റെ റെഡ് ചില്ലീസിലൂടെ സിനിമയില്‍ അരങ്ങേറിയ മൃദുല ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.