ഈ ചിത്രത്തിന് എന്താണ് കുഴപ്പം; മുകേഷ് ചോദിക്കുന്നു

മുകേഷും യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവിയും

കൊല്ലം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് നടൻ മുകേഷ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ എതിരാളിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ സൂരജ് രവിയ്ക്ക് ഹസ്തദാനം നൽകുന്ന ചിത്രം മുകേഷ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അയ്യൻകോയിക്കൽ വെച്ച് ഇരുവരും വാഹനങ്ങളിൽ എതിരെ വരുന്നതിനിടെ കാണുകയും കൈകൊടുക്കുകയുമായിരുന്നു.

എന്നാൽ ഈ ചിത്രത്തെ പലരും തെറ്റായ രീതിയിൽ ഉപയോഗിച്ചെന്നും താൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വരെ പ്രചാരണമുണ്ടായെന്നും മുകേഷ് പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ–

‘ഞാനും യുഡിഎഫ് സ്ഥാനാർഥി സൂരജ് രവിയും ഹസ്തദാനം നൽകുന്ന ഒരു ഫോട്ടോ കുറച്ചു മുന്നേ ഞാൻ എൻെറ ഫേസ്ബുക്ക്‌ പേജിൽ ഇടുകയുണ്ടായി..ഒരുപാട്പേർ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി എങ്കിലും, കുറച്ചു പേരുടെ ഭാഗത്തു നിന്നും ചില മോശം അഭിപ്രായങ്ങളും ഉണ്ടായി..ഞാൻ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന രീതിയിൽ വരെ പറയുകയുണ്ടായി..അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാന്തന്ത്ര്യം നമ്മൾ എല്ലാവർക്കും ഉണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളെയും ഞാൻ മാനിക്കുന്നു..എങ്കിലും ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ....

ഓരോ മത്സരവും അതിൻേറതായ സ്പിരിറ്റിൽ ആണ് എടുക്കേണ്ടത്..ഞങ്ങൾ തമ്മിൽ വ്യക്തിപരമായി യാതൊരു അകൽച്ചയും ഇല്ല..രാഷ്ട്രീയപരമായി ഉണ്ടെങ്കിലും വ്യക്തിപരമായി അത് ബാധിക്കില്ല എന്ന് ഉറപ്പാണ്‌..ആ ഫോട്ടോയിൽ എന്താണ് ഞാൻ കബളിപ്പിച്ചത്? ഇലക്ഷൻ പ്രചാരണത്തിനു ഇടയിൽ 2 മുന്നണിയിലെ സ്ഥാനർഥികൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ പരസ്പരം വ്യക്തി വിദ്ധ്വേഷം കാണിക്കാതെ സൗഹാർദപരമായി പെരുമാറുന്നത് തികഞ്ഞ മര്യാദ ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്‌..ഇവിടെ നിങ്ങളിൽ നിന്നും ഒന്നും മറക്കാതെ എല്ലാം നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടുകയല്ലേ ഞാൻ ചെയ്തത്.