Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി എംപി ആയതിൽ സന്തോഷം: മുകേഷ്

suresh-gopi-mukesh

സുരേഷ് ഗോപി രാജ്യസഭാംഗം ആയതിൽ സന്തോഷിക്കുന്നുവെന്നു കൊല്ലം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയും നടനുമായ മുകേഷ്. അദ്ദേഹം ഏതു രാഷ്ട്രീയക്കാരനോ ആകട്ടെ, രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നൽകിയതിൽ അനുമോദിക്കേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ താൻ രാഷ്ട്രീയം മാറ്റിവയ്ക്കും.

സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സുരേഷ് ഗോപിയുടെ സ്ഥാനലബ്ദിയിൽ സന്തോഷിക്കുന്നു. അതിൽ ഒരു തെറ്റുമില്ല. അമിതാബ് ബച്ചനു വിദേശത്തു കള്ളപ്പണ നിക്ഷേപമുണ്ടെന്നു വിശ്വസിക്കുന്നില്ല. കലാകാരനു കള്ളത്തരം കാണിക്കാനാകില്ലെന്നും പ്രസ് ക്ലബിന്റെ ജനസഭയിൽ പങ്കെടുത്ത മുകേഷ് പറഞ്ഞു.