Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരത്തിനായി ആരുടെ മുന്നിലും വഴങ്ങിയിട്ടില്ല: ഷക്കീല

shakeela

സോഫ്‌റ്റ്കോര്‍ പോണ്‍ സിനിമകളിലെ ഹിറ്റ്‌ നായിക എന്ന പരിവേഷമാണ്‌ ഇന്നും ഷക്കീലയ്‌ക്ക്‌. ഒരുകാലത്ത് മലയാളസിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ച നായിക. ഇപ്പോഴിതാ പഴയ സത്യങ്ങളൊക്കെ താരം ആത്മകഥ രൂപത്തിൽ വെളിപ്പെടുത്തുകയാണ്.

ഇദയത്തിൻ ഉൺമൈ കഥൈ എന്നുപേരിട്ടിരിക്കുന്ന ആത്മകഥയുടെ തമിഴ് പതിപ്പിലാണ് ഷക്കീല ചില സത്യങ്ങൾ വെളിപ്പെടുത്തിയത്. സിനിമയിൽ അവസരം ലഭിക്കുന്നതിനായി താൻ ആരുടെ മുന്നിലും വഴങ്ങി കൊടുത്തിട്ടില്ലെന്ന് ഷക്കീല പറയുന്നു. വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും കരിയറിലെ താഴ്ചയുടെ ഒരവസരത്തിലും തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കി.

സില്‍‌ക്ക് സ്മിത നായികയായി അഭിനയിച്ച 'പ്ലേ ഗേള്‍‌സ്' എന്ന സിനിമയിലൂടെയാണ് ഷക്കീല സിനിമയിലെത്തുന്നത്. ആ ചിത്രം ഒരു വലിയ വിജയമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. ആ സിനിമയാണ് ഷക്കീലയുടെ കരിയർ മാറ്റിമറിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങൾ. ആ വിജയത്തിൽ ഇപ്പോഴും ഷക്കീലയ്ക്ക് സന്തോഷമുണ്ട്.

സിനിമ പെണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം അപകടം പിടിച്ച മേഖലയാണെന്ന് വിമർശകർ പറയാറുണ്ട്. ഒരുപരിധി വരെ അത് ശരിയാണ്. എന്നാൽ നമ്മൾ തന്നെയാണ് ആ തീരുമാനം എടുക്കേണ്ടത്. നല്ല രീതിയിൽ തുടരണമെന്ന് ചിന്തിക്കുന്ന പെൺകുട്ടികള്‍ക്ക് അങ്ങനെ തന്നെ തുടരാം. സിനിമയിൽ അവസരം ലഭിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരുപാട് നടിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഷക്കീല പറയുന്നു.

തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും എന്നാൽ അത് സിനിമയിൽ നിന്ന് ആരോടുമല്ലെന്നും നടി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.