വടക്കന്‍ സെല്‍ഫി ഇനി റീമേക്ക് ചെയ്തു മടുക്കും

നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, തെലുങ്ക് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു. നവാഗതനായ ജി പ്രജിത്ത് ഒരുക്കിയ ചിത്രത്തിന് വിനീത് ശ്രീനിവാസനായിരുന്നു തിരക്കഥ എഴുതിയത്.

ദൃശ്യം ചിത്രത്തിന് ശേഷം ഇത്രയധികം ഭാഷകളില്‍ റീമേയ്ക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ഒരു വടക്കന്‍ സെല്‍ഫി. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിരുന്ന വിനോദ് ഷൊര്‍ണൂര്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണിത്. ജോമോന്‍ ടി. ജോണ്‍ ആയിരുന്നു ഛായാഗ്രഹണം.