പി.ജയരാജനും സലിം കുമാറും തമ്മിലുള്ള അന്തർധാര സജീവമാണ്

തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾ കൂടി ഊട്ടിയുറപ്പിക്കുകയാണ് നേതാക്കൾ. പറവൂരിലെ വീട്ടിൽ അങ്ങനെ ഒരു അതിഥിയെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു നടൻ സലിംകുമാർ.

വാക്കാണ് സത്യം. വരാമെന്ന് വാക്കുപറഞ്ഞ ഒരു അതിഥിയേയും കാത്താണ് സലിംകുമാറിന്റെ ഇരിപ്പ്. പ്രസ്ഥാനങ്ങൾ പ്രഥമദൃഷ്ടിയാൽ അകൽച്ചയിലായിരുന്നെങ്കിലും പി.ജയരാജനും സലിം കുമാറും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. പറവൂരിൽ വി.ഡി.സതീശൻ ജയിക്കുമെന്ന സലിംകുമാർ ഉറച്ചുവിശ്വസിക്കുന്നു. രണ്ടു ധ്രുവങ്ങളിലെങ്കിലും അംഗീകരിക്കേണ്ടതിനെ അംഗീകരിക്കണം. സത്യസന്ധമായ രാഷ്ട്രീയമാണ് ജയരാജന്റേതെന്ന് സലിം കുമാർ പറഞ്ഞു.

രാഷ്‌ട്രീയ കാഴ്‌ചപ്പാടില്‍ മാത്രമെ ഭിന്ന അഭിപ്രായങ്ങള്‍ ഇരുവര്‍ക്കും ഉണ്ടെങ്കിലും അവയെന്നും ബന്ധത്തിന്‌ വിള്ളല്‍ വിഴ്‌ത്തില്ലെന്നും ഇരുവരും അഭിപ്രയപ്പെട്ടു. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ രാഷ്‌ട്രീയത്രീവ്രത പുലര്‍ത്തില്ലെന്ന്‌ സലിം കുമാര്‍ പറഞ്ഞു. വ്യക്‌തിപരമായ ബന്ധത്തിന്റെ പേരിലാണ്‌ സന്ദര്‍ശനമെന്ന്‌ പി. ജയരാജന്‍ പറഞ്ഞു. സലിമിന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ട് ഊണുംകഴിച്ചാണ് ജയരാജൻ മടങ്ങിയത്.