Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതീഷിന്റെ മകൾക്ക് സിനിമാക്കല്യാണം

padma-ratheesh

അന്തരിച്ച നടൻ രതീഷിന്റെ മകൾ പത്മയ്ക്ക്, മലയാള സിനിമയിലെ പ്രമുഖരുടെ നിര കാര്യക്കാരായി മാറിയ മണ്ഡപത്തിൽ മിന്നുകെട്ട്. ഇടപ്പള്ളി സ്വദേശി സഞ്ജീവ് മേനോൻ ആണ് വരൻ. രതീഷിന്റേയും ഭാര്യ ഡയാനയുടേയും അകാലവേർപാടിനു ശേഷം അവരുടെ നാലു മക്കൾക്കും താങ്ങായി നിന്ന സഹപ്രവർത്തകർ തന്നെയാണ് വിവാഹ നടത്തിപ്പിനും മുന്നിൽ നിന്നത്.

എറണാകുളം കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് ജി.സുരേഷ് കുമാറും ഭാര്യ നടി മേനകയുമാണ് മാതാപിതാക്കളുടെ സ്ഥാനത്തു നിന്നു വധുവിനെ മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്തിയത്. സംവിധായകൻ ജോഷി, നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരും കാരണവ സ്ഥാനത്ത് പന്തലിൽ നിരന്നു.

നടി പാർവതി ജയറാം, രാധിക സുരേഷ് ഗോപി, നടി കീർത്തി സുരേഷ്, രതീഷിന്റെ മറ്റൊരു മകളായ നടി പാർവതി തുടങ്ങിയവരായിരുന്നു താലമേന്തി വധുവിനെ വരവേറ്റത്. രതീഷിന്റെ ഓർമ്മകൾ നിറഞ്ഞ ചടങ്ങിൽ ജോഷി വധുവരൻമാർക്കായി പൂമാല കൈമാറിയപ്പോൾ മമ്മൂട്ടി മോതിരവും ജയറാം പൂച്ചെണ്ടും നൽകി അനുഗ്രഹിച്ചു.

വിവാഹ ശേഷം മേനകയും പാർവതിയും ചേർന്ന് ഇരുവർക്കും മധുരം കൈമാറി. സിനിമാ രംഗത്തു നിന്ന് ദിലീപ്, മജ്ഞു വാര്യർ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഷാജി കൈലാസ്, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, ചിപ്പി,ആനി, ക്രിക്കറ്റ് താരവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ വിവാഹചടങ്ങിൽ പങ്കെടുത്തു. ഇടപ്പള്ളി കണ്ണംത്തോടത്ത് ലെയിൻ സാഗറിൽ ശങ്കർമേനോന്റെ മകനായ സഞ്ജീവ് അബുദാബിയിൽ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്.

Your Rating: