പപ്പയെ കാണാന്‍ ശ്രീലക്ഷ്മി എത്തിയത് ഗുണ്ടകളുമായി: പാർവതി ഷോൺ

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അരുവിത്തുറയിൽ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. പപ്പയോട് ശത്രുതയുള്ളവർ മനഃപൂർവം പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിത്.

ശ്രീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങൾ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകൾ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കം.

കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരിൽ വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്നങ്ങൾക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാർവതി പറഞ്ഞു.