Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചാ വണ്ടർഫുൾ എന്ന് പൗലോ കൊയ്‌ലോ

paulo

വിഖ്യാത സാഹിത്യകാരൻ പൗലോ കൊയ്‌ലോയും കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പൗലോ കൊയ്‌ലോയുടെ പേരാണ് ഈ സിനിമയുമായുള്ള ബന്ധമെന്ന് വിചാരിക്കണ്ട ! അതുക്കും മേലെ.

ഈ സിനിമയുടെ ഔദ്യോഗിക പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ പൗലോ കൊയ്‌ലോ തന്നെ സിനിമയുടെ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ പോസ്റ്റർ ട്വീറ്റ് ചെയ്തത്.

ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ആൽകെമിസ്‌റ്റ്’ ആണ് അദ്ദേഹത്തെ ലോകപ്രശസ്‌തനാക്കിയത്. പൗലോ കൊയ്‌ലോയുടെ ഗ്രന്ഥങ്ങൾ 160 രാജ്യങ്ങളിലായി 13 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് നിർമാണം. ചിത്രത്തില്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം.