ഫേസ്ബുക്കിലെ ഭ്രാന്തന്മാരെ എങ്ങനെ നേരിടാം; പേളി പറയും

പേളി

സിനിമാതാരങ്ങൾ ഉൾപ്പടെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ഫേസ്ബുക്കിലെ വ്യാജന്മാരുടെ ശല്യം. വ്യാജഅക്കൗണ്ട് ഉപയോഗിക്കുന്ന ഇവരിൽ പലരും മറ്റുള്ളവരുടെ ഫോട്ടോയിലും പോസ്റ്ററുകളിലും അശ്ലീലം പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ മാനസികനില തകർന്ന ആളുകളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരികയാണ് പേളി മാനി.

ഇത്തരക്കാർ നെഗറ്റീവ് കമന്റുകളിലൂടെ നമ്മുടെ എനർജി നശിപ്പിക്കുകയാണെന്ന് പേളി പറയുന്നു. ഇതിൽ ആദ്യം ചെയ്യേണ്ടത്.

  1. കമന്റ് കണ്ട് കഴിഞ്ഞാൽ ഒരു സ്മൈലി.

  2. കമന്റ് കണ്ടതിന് ശേഷം ദേഷ്യപ്പെടാതെ ക്ഷമയോട് കൂടിയിരിക്കുക.

  3. ശ്വാസം നീട്ടിയെടുക്കുക.

  4. കമന്റിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുക്കുക.

  5. അത് പേജിൽ പോസ്റ്റ് ചെയ്യുക.

  6. നമ്മുടെ സുഹൃത്തുക്കളോട് അവരെപ്പറ്റി പ്രാർഥിക്കാൻ ആവശ്യപ്പെടുക.

  7. അവരുടെകുടുംബത്തെപ്പറ്റി പ്രാർ‌ഥിക്കുക.

  8. അവരോട് ക്ഷമിക്കുക.

  9. അവരെ മറക്കുക.

  10. ആ പോസ്റ്റ് നീക്കം ചെയ്യുക.

  11. ചിരിക്കുക.