‘പുലിമുരുകൻ’ കടുവയുടെ മുന്നിൽ ഭയമില്ലാതെ പീറ്റർ ഹെയ്ൻ

മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തുമുന്നേറുകയാണ്. പീറ്റർ ഹെയ്നാണ് സിനിമയുടെ ആക്​ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ യഥാർഥ കടുവയെ ആണ് ഉപയോഗിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്റെ കീഴിൽ ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരാണ് കടുവയെ പരിശീലിപ്പിച്ചത്.

ചിത്രത്തിന്റെ സെറ്റിലെ സാഹസികത നിറഞ്ഞ ഒരു രംഗം പീറ്റർ ഹെയ്ൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. പുലിമുരുകന്‍ ചിത്രീകരണത്തിനിടെ കടുവയുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന പീറ്റര്‍ ഹെയ്‌നിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കടുവയോടൊപ്പം ചിലവഴിക്കുന്നതും, പരിശീലിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.