Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോര്‍ജിനും മുന്‍പ് വന്നവരാണ് ആടുതോമയും അന്യനും

vikram-mohanlal

മലയാള സിനിമയുടെ മാമൂലുകൾ പൊളിച്ചെഴുത്തിയ പ്രേമം മഹത്തായ സിനിമ ആയിരിക്കില്ല. പഴമയ്ക്ക് പിടിക്കാത്ത ഒരുപാടു പുതുമകൾ, മൂല്യച്യുതികൾ എല്ലാം പ്രേമത്തിന് ഉണ്ടാകാം. എന്നാൽ പ്രേമമാണ് കേരളത്തിലെ എല്ലാപ്രശ്നങ്ങൾക്കും കാരണം, പ്രേമം കണ്ട് യുവതലമുറ വഴിതെറ്റുന്ന തുടങ്ങിയ വാദങ്ങൾ എത്രത്തോളം അംഗീകരിക്കാനാവും.

ഓരോ കാലഘട്ടത്തിലും സിനിമ വൻസ്വാധീനം ചെലുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ കൂടെ ഇടപെടൽ വന്നതോടെ പ്രേമം കൂടുതൽ പേരുടെ ഇടയിലേക്ക് എത്തിച്ചേർന്നു, അതോടെ പ്രേമത്തിലെ കഥാപാത്രങ്ങളെ ആവാഹിക്കുന്ന ജോർജ്ജുമാരുടെയും മേരിമാരുടെയും എണ്ണം കൂടി എന്നല്ലാതെ എല്ലാം പ്രശ്നവും പ്രേമം മൂലമാണെന്ന് എങ്ങനെ പറയാൻ സാധിക്കും.

സിനിമ ജനകീയമായ കാലം മുതൽ തലമുറകളായി സിനിമയുടെ സ്വാധീനമുണ്ട്. എത്രയെത്ര ഉദാഹരണങ്ങൾ:

കിളിക്കൂട് സ്റ്റൈലും ബെൽബോട്ടം പാന്റസും

പ്രേംനസീർ-ജയൻ കാലഘട്ടത്തിൽ തരംഗമായിരുന്ന കിളിക്കൂട് പോലെയുള്ള ഹെയർസ്റ്റൈലും തറയിൽ കിടന്ന് ഇഴയുന്ന ജയൻ പാന്റ്സും കലാലയങ്ങളിലെ തരംഗമായിരുന്നു. കിളിക്കൂട് വെക്കാനും മാത്രം തലമുടിയിലാത്തവർ പ്രേംനസീറിന്റെ പോലെ പഴുതാരമീശവെച്ചെങ്കിലും ഷൈൻ ചെയ്തിരുന്ന 70 കാലഘട്ടങ്ങൾ പുതുതലമുറയ്ക്ക് പരിചയമില്ലെങ്കിലും ഓ‌ൾഡ് ജനറേഷൻ മറക്കാനിടയില്ല

നിരാശാകാമുകന്മാരും അംബികാകോളറും നസീർ, ജയൻ. കാലഘട്ടത്തിന് ശേഷം ക്യാംപസുകളിലെ തരംഗമായിരുന്നു വേണുനാഗവള്ളി. ചില്ല്, ഉൾക്കടൽ തുടങ്ങിയ ചിത്രങ്ങൾ കണ്ട് എത്രയെത്ര കാമുകന്മാരാണ് താടിയും വളർത്തി ജുബ്ബയുമിട്ട് നാറിയ സഞ്ചിയും തൂക്കി നിരാശകാമുകൻ രീതിയിൽ നടന്നത്.

ആ കാലത്തു തന്നെ പെൺകുട്ടികളും അനുകരിച്ച ഫാഷനാണ് അംബികാ കോളറും അംബികാഹെയർസ്റ്റൈലും. മുടിയയായ മേരിയേയക്കാൾ ഹിറ്റായിരുന്നു അംബികാകട്ട്.

മഞ്ഞിൽ വിരിഞ്ഞപൂക്കളും പാരീസ് മിഠായിയും

പ്രേമത്തേക്കാൾ ക്യാംപസുകളെ ഇളക്കിമറിച്ച സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. അതിലെ നായകൻ ശങ്കറിന്റെ പാരീസ് മിഠായികവറുകൾ കൊണ്ടുള്ള പാവകുട്ടിയും, പ്രണയം നിറഞ്ഞ കണ്ണുകളും ഉമ്മയും അന്നത്തെ കാലത്തെ തലമുറയെ ആവേശത്തിൽ ആക്കിയ കാലഘട്ടം ഇന്നത്തെ ഗോൾഡ്ജനറേഷന് മറക്കാനാവുമോ?

ഇടിവളയും പിന്നെ സവാരിഗിരിഗിരിയും

മീശപിരിക്കൽ സിനിമകളിലൂടെ മോഹൻലാൽ മലയാളസിനിമയിൽ ഇളക്കിവിട്ട ആവേശത്തിന്റെ അലയൊലികളും ഇന്നുമുണ്ട്. സ്ഫടികത്തിലെ റെയ്ബാനും നരസിംഹത്തിലെ ഇടിവളയും രാവണപ്രഭുവിലെ സവാരിഗിരിഗിരിയും ദേവാസുരത്തിലെ നാടൻവാറ്റും കരിക്കിൻവെള്ളവും ഇടകലർത്തിയ സൊയമ്പൻ സാധനവുമെല്ലാം ക്യാംപസുകൾ മാത്രമല്ല ആഘോഷമാക്കിയത്.

സോനാ ഡാ എബീഡായും അനിയത്തിപ്രാവ് ചുരുദാറും

സമപ്രായക്കാർ തമ്മിലുള്ള പ്രണയം പ്രേമയമായ നിറത്തിലെ സോനാഡാ എബീഡാ വിളി ഓർമ്മയില്ലേ. നിറം ഇറങ്ങിയ ശേഷമല്ലേ കേരളം ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഡാ ഡാ വിളിക്കാൻ തുടങ്ങിയത്. കുഞ്ചാക്കോ-ബോബൻ ശാലിനി ജോഡിയുടെ തന്നെ അനിയത്തിപ്രാവിന് ശേഷം അനിയത്തിപ്രാവ് സ്റ്റൈൽ ചുരിദാർ വരെ ക്യാംപസുകളിൽ തരംഗമായിരുന്നു.

അന്യൻ ഇഫക്ട്

മലയാളസിനിമയലെങ്കിൽ പോലും കേരളത്തിലും തരംഗമായിരുന്നു വിക്രത്തിന്റെ അന്യൻ. അന്യനിലെ റെമോസ്റ്റൈൽ ചുരുണ്ട തലമുടിയും അന്യൻ സ്റ്റൈൽ കലിപ്പ് ലുക്കുമൊക്കെ കൗമാരം ആഘോഷിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.