പേളിയെ ഞെട്ടിച്ച ജയസൂര്യ; വിഡിയോ

ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കോമഡി ഹൊറർത്രില്ലറായ ചിത്രത്തിൽ മെന്റലിസ്റ്റ് ആയാണ് ജയസൂര്യ എത്തുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം.

ഇപ്പോഴിതാ ദൈർഘ്യം മൂലം സിനിമയിൽ നിന്ന് ഒഴിവാക്കിയ രസകരമായ രംഗം പ്രേതത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു. ചിത്രത്തിൽ പേളി മാണി അവതരിപ്പിച്ച കഥാപാത്രത്തെ മെന്റലിസത്തിലൂടെ ജയസൂര്യ ഞെട്ടിക്കുന്നൊരു വിഡിയോ ആണിത്. അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരും ഈ രംഗത്തിലുണ്ട്.