Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡ റിലീസിന് പുലിമുരുകൻ; വേട്ടയ്ക്ക് ഇറങ്ങുന്നത് 325 തിയറ്ററുകളിൽ

puli

മോഹൻലാൽ നായകനാകുന്ന പുലിമുരുകൻ വേട്ടക്കിറങ്ങുന്നത് 325 തിയറ്റുകളിൽ. കേരളത്തിൽ 160 ഉം കേരളത്തിന് പുറത്ത് 165 തിയറ്ററുകളിലുമാകും ചിത്രം റിലീസിനെത്തുക. മൾട്ടിപ്ലക്സ് ഒഴികെയുള്ള കേരളത്തിലെ തിയറ്ററുകളിൽ രാവിലെ എട്ടുമണിക്ക് ആദ്യ ഷോ ആരംഭിക്കും.

സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ്. 2 മണിക്കൂർ 40 മിനിട്ട് ആണ് സിനിമയുടെ ദൈർഘ്യം.

ഒരാഴ്ച കഴിഞ്ഞ് തെലുങ്കിൽ 300 തിയറ്ററുകളിൽ സിനിമയുടെ ഡബ്ബ് വേർഷൻ പുറത്തിറങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷമാകും ചിത്രം വിദേശത്ത് റിലീസ് ചെയ്യുക. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

25 കോടി മുതല്‍മുടക്കില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദയകൃഷ്ണ–സിബി കെ തോമസിലെ ഉദയ്കൃഷ്ണ സ്വതന്ത്രനാകുന്ന ആദ്യ ചിത്രവുമാണ് പുലിമുരുഗന്‍. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് താരങ്ങള്‍. പീറ്റര്‍ ഹെയിന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Your Rating: