ജഗതിയെ ചിരിപ്പിച്ച രാജാ സാഹിബ്

പതിറ്റാണ്ടുകളോളം മലയാളിപ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടന്‍ ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഈ അടുത്തിടെ പല പൊതുചടങ്ങുകളിലും സിനിമാസെറ്റുകളിലും ജഗതി എത്തുകയും ചെയ്തു.

ആരാധകരും താരങ്ങളും അദ്ദേഹത്തിന്‍റെ ഒരു ചെറുപുഞ്ചിരിക്കായി നോക്കിയിരിക്കുകയാണ്. അടുത്തിടെ മമ്മൂട്ടി, ജഗതിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുകെയും, ജഗതിയുമായിഏറെ നേരം ചിലവഴിക്കുകെയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടനും മിമിക്രി താരവുമായ രാജാ സാഹിബ് ജഗതിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമൊത്ത് ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളിലെ പഴയ ഓര്‍മകളും സെറ്റിലുണ്ടായ തമാശകളും ജഗതിയുമായി പങ്കുവച്ചു. രാജസാഹിബിന്‍റെ ചോദ്യങ്ങള്‍ പ്രതികരിക്കുകയും തമാശകള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ജഗതി.

സിനിമാ താരങ്ങളും, മിമിക്രി ആര്‍ട്ടിസ്റ്റുകളും ജഗതിയെ സന്ദര്‍ശിച്ച് ഓര്‍മകള്‍ പങ്കു വെയ്ക്കണമെന്നും അങ്ങനെ അദ്ദേഹത്തെ പെട്ടന്നു തന്നെ സിനിമാ ലോകത്തേക്ക് മടക്കികൊണ്ടു വരുവാന്‍ കഴിയുമെന്നും രാജ സാഹിബ് പറഞ്ഞു.