ഇതാണ് വാഴൂർ ജോസ് !

രമേശ് പിഷാരടിക്കൊപ്പം വാഴൂർ ജോസ്

മലയാളസിനിമ കാണുന്ന കാലം മുതൽ മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് വാഴൂർ ജോസ്. പി.ആർ.ഒ–വാഴൂർ ജോസ് എന്ന് സിനിമകളിൽ എഴുതി കാണിക്കുന്നത് കാണാറുണ്ടെങ്കിലും കക്ഷിയുടെ ഒരു ഫോട്ടോ പോലും ആളുകൾ കണ്ടിട്ടില്ല.

ഇപ്പോഴിതാ അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി രമേശ് പിഷാരടി. പിഷാരടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വാഴൂർ ജോസിനൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തത്.

മാത്രമല്ല മലയാളത്തിൽ ഗ്രാഫിക്സ് കൈകാര്യം ചെയ്തുകൊണ്ടിരുന്ന പേഴ്സി ജോസഫിനൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും പിഷാരടി ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചു.