റിമയുടെ കൈയില്‍ ആഷിക്കിന്‍റെ മൈലാഞ്ചി

ചിത്രങ്ങള്‍; റിമയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും

ഇത്തവണത്തെ ബക്രീദ് നടി റിമയ്ക്ക് ഒത്തിരിയേറെ പ്രത്യേകതകളാണ് സമ്മാനിച്ചത്. പെരുന്നാളിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത മൈലാഞ്ചിയിടലുമൊക്കെയുണ്ടായിരുന്നു ആഘോഷം പൊടിപൊടിക്കാന്‍. റിമയുടെ കൈയില്‍ മെഹന്തി ഇട്ടുകൊടുത്തതോ ഭര്‍ത്താവ് ആഷിക് അബുവും.

റിമ തന്നെയാണ് ആഷിക് അബു തന്‍റെ കൈയില്‍ മെഹന്തി ഇടുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. മനോഹരമായ നാലു ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ താരം അപ് ലോഡ് ചെയ്തത്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ചിത്രത്തിനടിയില്‍ പെരുന്നാള്‍ ആശംസകള്‍ നേരാന്‍ എത്തിയത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി ഇതിനിടെ റിലീസിന് തയാറെടുക്കുകയാണ്. മഞ്ജു വാരിയറും റിമ കല്ലിങ്കലുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രം അടുത്തമാസം ഒക്ടോബര്‍ 23ന് തിയറ്ററുകളിലെത്തും.