നടൻ ജാഫർ ഇടുക്കിക്കെതിരെ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫർ ഇടുക്കിയും മണിയുടെ ചില സുഹൃത്തുക്കളുമൊപ്പമുള്ള ചിത്രം രാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിൽ ചതിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫോട്ടോയ്ക്കൊപ്പം രാമകൃഷ്ണന്‍ ആരോപിക്കുകയും ചെയ്യുന്നു.
മണിയുടെ ഡ്രൈവറായിരുന്ന പീറ്ററിനെതിരെയും രാമകൃഷ്ണൻ രംഗത്തെത്തി. മണി മരിച്ച പാഡിയോട് ചേർന്നുള്ള വീട്ടിലായിരുന്നു ഈ സത്കാരമെന്നും പൊലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.
രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്.
‘ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം.മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയി ക്കു ന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കൾ ചേർന്ന് ആശൂപത്രിക്കു സമീപമുള്ള ഒരു വീട്ടിൽ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടോ ആണിത്, സഹായി പീറ്റർ സമീപം.’ രാമകൃഷ്ണൻ പറഞ്ഞു.